കൊച്ചി: തനിക്ക് റോളൊന്നും തരരുതെന്ന് അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയോട് ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് . എക്സ് പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. നേരത്തെ കങ്കണ രൺബീർ കപൂർ നായകനായെത്തിയ അനിമല്‍ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ സംവിധായകന് പ്രതികരിച്ചിരുന്നു. തന്റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്റെ സിനിമയില്‍ നടിയാക്കും എന്നാണ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെയാണ് കങ്കണ മറുപടി നല്‍കിയത്.
സന്ദീപിന്റെ വാക്കുകൾക്ക് മറുപടിയായി കങ്കണ എക്സില്‍ എഴുതിയത് ഇങ്ങനെയാണ് “ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നൽകരുത്, അങ്ങനെ ചെയ്താൽ നിങ്ങളുടെ ആൽഫ പുരുഷ നായകന്മാർ ഫെമിനിസ്റ്റായി മാറും. തുടർന്ന് നിങ്ങളുടെ സിനിമകളും തീയറ്ററിൽ പരാജയപ്പെടും. നിങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമുണ്ട്.” – കങ്കണ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഹിറ്റുകളിൽ ഒന്നാണ് അനിമല്‍. ഡിസംബര്‍ 1ന് പുറത്തിറങ്ങിയ അനിമൽ ബോക്സോഫീസില്‍ 900 കോടി നേടി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമാണ് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക