ഹോങ്കോങ്: ഹോങ്കോങ് വിമാനത്താവളത്തിൽ വിമാനം കയറിയിറങ്ങി ജീവനക്കാരൻ മരണപ്പെട്ടു. ടോ ട്രക്കിൽ നിന്ന് നിലത്തുവീണ തൊഴിലാളിയുടെ പുറത്തുകൂടി വിമാനം കയറിയിറങ്ങുകയായിരുന്നു.
ഇന്ന് പുലർച്ചെ ഒരാൾ ചലനമറ്റു കിടക്കുന്നതായി വിമാനത്താവള ജീവനക്കാരിൽ നിന്ന് പൊലീസിനു സന്ദേശം ലഭിച്ചു. പൊലീസെത്തി പരിശോധന നടത്തി.
പരിശോധനയിൽ ഇയാൾ വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസിനു മനസിലായി. ട്രക്ക് ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക