കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.
ജനുവരി 25നായിരുന്നു വടകരയ്ക്ക് സമീപത്തുവച്ച് ട്രെയിനിനു നേരെ കല്ലെറിഞ്ഞത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കല്ലേറു കേസുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക