കണ്ണൂർ: കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. അമിത വേഗത്തിലെത്തിയ ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം.
വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക