തൃശ്ശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്നാട് സ്വദേശികളെയാണ് കാട്ടാന ആക്രമിച്ചത്.
വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കില്‍ എത്തിയ സുരേഷ്, സെല്‍വി എന്നിവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബൈക്കിന്റെ പുറകിലിരുന്ന സെല്‍വിയ്ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക