പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ ഗ്ലോബൽ ട്രെയിലർ ലോഞ്ചിന്റെ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഫെബ്രുവരി 10 നു യുഎഇ സമയം വൈകിട്ട് 7 മണിക്കാണ് ട്രെയിലർ ലോഞ്ചിങ് നടക്കുക. അബുദാബി അൽവഹ്ദ മാളിലാണ് ലോഞ്ചിങ് ചടങ്ങുകൾ നടക്കുന്നത്. മമ്മൂട്ടിയും ഇക്കാര്യം വ്യക്തമാക്കിയുള്ള പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.
ഫെബ്രുവരി 15-ന് ആണ് ഭ്രമയുഗത്തിന്റെ റിലീസ്. അതേസമയം ജിസിസിയിലും വമ്പൻ റിലീസിനാണ് ഭ്രമയുഗം തയായറെടുക്കുന്നത്. 22ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്.
അര്ജുന് അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക