ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയ വിവാഹമാണ് നടി പ്രിയങ്ക ചോപ്രയുടേയും മോഡലും ഗായകനുമായ നിക്ക് ജൊനാസിന്റേയും.
രാജസ്ഥാനിലെ ജോദ്പൂർ പാലസിൽ നടന്ന വിവാഹം ദിവസങ്ങളാണ് നീണ്ടുനിന്നത്. വിവാഹത്തിനായി 3.5 കോടി രൂപ ദമ്പതികൾ ചെലവാക്കിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ആഡംബര വിവാഹത്തിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒരു അഭിമുഖത്തിനിടെയാണ് പ്രിയങ്കയുമായുള്ള തന്റെ ലാവിഷ് വിവാഹത്തെ കുറിച്ച് നിക് സംസാരിച്ചത്. ഒപ്പം സഹോദരങ്ങളായ കെവിന്, ജോ എന്നിവരും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ മടുത്തിരുന്നോ എന്ന ചോദ്യത്തിന് ബില്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നി എന്നും കണ്ണ് തള്ളിപ്പോയെന്നും നിക് പറഞ്ഞു. പ്രതീക്ഷിച്ചതിലും ചെലവു കൂടിയെന്നും ഇപ്പോൾ അതിൽ ഖേദിക്കുന്നുവെന്നും നിക്ക് കൂട്ടിച്ചേർത്തു.
2018ലാണ് നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം ആയിരുന്നു വിവാഹം. ശേഷം മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷൻ പരിപാടികളും ഉണ്ടായിരുന്നു. ഇരുവർക്കും ഇപ്പോൾ മാൾട്ടി എന്ന മകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക