കോഴിക്കോട്: കക്കാടംപൊയിലിലെ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്ക്കിന് ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്. പാര്ക്കിന് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്നലെ പാര്ക്കിന് ലൈസന്‍സ് നല്‍കിയത്. ലൈസന്‍സ് ഫീ ഇനത്തില്‍ 6000 രൂപ അടച്ചിട്ടുണ്ട്. 2019 -2020 മുതലുള്ള കെട്ടിട നികുതി കുടിശ്ശികയായി 5 ലക്ഷം രൂപ നൽകി. നിലവില്‍ പാർക്കിന്റെ ഗാര്ഡന് മാത്രം ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ആരാഞ്ഞിരുന്ന. പാര്ക്കിന് ലൈസന്‍സ് ഇല്ലെന്ന് കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലൈസന്‍സിന് അപേക്ഷിച്ചില്ലെങ്കിലും അനുവദിച്ചില്ലെന്നായിരുന്നു പഞ്ചായത്ത് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക