മിക്ക ആളുകളും കയ്യിലോ കഴുത്തിലോ ഒരു രുദ്രാക്ഷം അണിയാറുണ്ട്. രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. എന്നാല്‍, രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ നമ്മൾ പാലിക്കണം. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിക്കാവുന്നതാണ്. എന്നാൽ, ഇത് മാസത്തിലൊരിക്കൽ നിർബന്ധമായും ശുദ്ധീകരിക്കണം. രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം കിട്ടുമെന്നാണ് കരുതപ്പെടുന്നത്. വലിപ്പം കൂടിയതും ദൃഡമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ഇപ്പോഴും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള രുദ്രാക്ഷത്തിന് ഫലം കൂടുതലായിരിക്കും.
ഒന്ന് മുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. ഓരോന്നും അതിന്റെതായ ഗുണഫലമനുസരിച്ച് ധരിയ്ക്കാം. ഇത് മാത്രമല്ല, ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖ രുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്. കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിച്ചാൽ ഇരട്ടി ഫലം ലഭിക്കും. രുദ്രാക്ഷം ധരിയ്ക്കാന്‍ തടസമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക