രാജ്യത്ത് മൂന്നുപേർക്ക് കൂടി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹറാവു, ചൗധരി ചരൺ സിംഗ്, ഡോക്ടർ എം എസ് സ്വാമിനാഥൻ ഭാരതരത്ന പുരസ്കാരം ലഭിച്ചത്.
ഇതോടെ രാജ്യത്ത് ഇത്തവണ ഭാരതരത്ന പുരസ്കാരം ലഭിച്ചവരുടെ എണ്ണം 5 ആയി. ഫെബ്രുവരി മൂന്നിന് ബിജെപി നേതാവ് എൽ കെ അദ്വാനിക്കും കർപ്പൂരി താക്കൂറിനും ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ ഭാരതരത്ന പുരസ്കാരം ലഭിച്ച പി വി നരസിംഹറാവു, ചൗധരി ചരൺ സിംഗ് എന്നിവർ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരാണ്. ഡോ എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും കാർഷിക ശാസ്ത്രജ്ഞനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക