മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേതൃത്വത്തിലുള്ള എക്സലോജിക്ക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ വീണ വിജയൻ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല.
കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ എക്സലോജിക്ക് കമ്പനിക്കെതിരായി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ലിസ്റ്റ് ചെയ്യപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടില്ല. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
സി എം ആർ എല്ലിൽ നിന്നും കെ എസ് ഐ ഡി സി യിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐ സംഘം അന്വേഷണം നടത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിന് എതിരെ എക്സലോജിക്കൽ കമ്പനി കുൽക്കർണി എന്ന അഭിഭാഷകൻ മുഖേന കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് ഐ ഡി സി യും കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. രണ്ടുദിവസം നീണ്ട സി എം ആർ എല്ലിലെ പരിശോധന പൂർത്തിയാക്കിയ എസ്എഫ്ഐഒ രേഖകൾ ഹാജരാക്കാനോ നേരിട്ട് ഹാജരാകാനോ ചൂണ്ടിക്കാണിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക