തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾ മരിച്ചു. തിരുവനന്തപുരം എടപ്പള്ളി സ്വദേശി സജുമോൻ (48) ആണ് മരിച്ചത്.
നഗരത്തിലെ അരിസ്റ്റോ ജങ്ഷനിലെ ലോഡ്ജിലാണു സംഭവം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്നലെ രാത്രി മുറി വാടകയ്ക്കെടുത്തു മദ്യപിക്കുകയായിരുന്നു. ഇതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗുരുതരമായി പരിക്കേറ്റ സജുമോനെ ലോഡ്ജ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക