തൃശൂർ: തൃശൂരിലുണ്ടായ വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി. ചാവക്കാട് മണത്തലയിലാണ് സംഭവം. കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനക്കാണ് പരിക്കേറ്റത്. ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ലോറി നിര്‍ത്താതെ പോയി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക