കുഞ്ഞുങ്ങളിൽ ദന്തരോഗങ്ങള്‍ സാധാരണമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങളിൽ പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ അമ്മമാർക്ക് ശ്രദ്ധ വേണം.
കുഞ്ഞ് ജനിക്കുന്നതിന് മുൻപ് കുഞ്ഞിന്റെ പല്ലുകള്‍ സുന്ദരമായിരിക്കാനായി അമ്മമാര്‍ പോഷകാഹാരങ്ങള്‍ കഴിക്കണം.
കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ക്ക് അടിയന്തിര ചികിത്സയും പരിചരണവും ആവശ്യമാണ്.
കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക.
പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, ദാന്തരോഗങ്ങള്ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുക എന്നിവയാണ്.
ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം.
കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ദൃഢതയ്ക്കും ആരോഗ്യത്തിനും ആവശ്യമാണ്. അതിനാല്‍ കുട്ടികളുടെ ഡയറ്റില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
കുഞ്ഞുങ്ങള്‍ തനിയെ വായ് കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ് കഴികുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത് ബ്രഷിന്റെ ഉപയോഗവും ശീലിപ്പിക്കാം.
ദിവസവും രണ്ട് നേരം പല്ലു തേയ്ക്കുന്ന ശീലം കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുക.
കുട്ടികളുടെ ടൂത്ത് ബ്രഷ് മൃദുവായതും, മോണകളെ സംരക്ഷിക്കുന്നതും ആയിരിക്കണം.
ഭക്ഷണം കഴിച്ചതിന് ശേഷം വായ വ്യത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുക.
ആരോഗ്യമുള്ള പല്ലുകള്‍ക്ക് മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക