വിഖ്യാതമായ ഈഫൽ ഗോപുരത്തിന്റെ സാന്നിധ്യവുമായി ഒളിമ്പിക്സ് ജേതാക്കൾക്ക് നൽകുന്ന മെഡൽ. നടുവിൽ ഈഫൽ ഗോപുരത്തിലെ ഇരുമ്പിന്റെ അംശം ചേർത്താണ് സ്വർണ്ണം, വെള്ളി, വെങ്കലം മെഡലുകൾ ഇനി ഒളിമ്പിക്സ് ജേതാക്കൾക്ക് നൽകുക.
ഈഫൽ ഗോപുരത്തിന്റെ ഓർമ്മയ്ക്കായി നവീകരണത്തിനിടയിൽ ശേഖരിച്ച ഇരുമ്പാണ് മെഡലുകളിൽ പതിക്കുന്നത്. ഈഫൽ ഗോപുരത്തിലെ ഇരുമ്പിന്റെ അംശം ഒളിമ്പിക്സ്, പാരാലിമ്പിക്സ് മെഡലുകളിൽ ചേർക്കാനാണ് തീരുമാനം. ഈ വർഷത്തെ ഒളിമ്പിക്സ് മത്സരം പാരീസിൽ ജൂലൈ 26 മുതലാണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക