വമ്പൻ ഹിറ്റായി മാറിയ ജയിലറിന് ശേഷം രജനികാന്ത് നായകനായെത്തിയ ചിത്രം ലാല്‍ സലാം. എക്സ്റ്റൻഡഡ് കാമ്യോയായിട്ടാണ് രജനികാന്ത് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകൻ. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസ് ദിവസം നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. വിഷ്ണു രംഗസ്വാമിയാണ് ഛായാഗ്രാഹണം. സംഗീതം നൽകിയിരിക്കുന്നത് എ ആര് റഹ്മാനും.
രജനികാന്ത് മൊയ്തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വേഷിട്ടത്. വിഷ്ണു വിശാല്‍ തിരുവായും വേഷമിട്ടു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക