ജനപ്രിയ സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ഇന്‍സ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ‘റൈറ്റ് വിത്ത് എഐ’ എന്ന പുതിയ സംവിധാനം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും കാപ്ഷനുകളും നിര്‍മിതബുദ്ധിയുടെ സഹായത്തോടെ എഴുതാന്‍ കഴിയും.
എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചറിനായുള്ള ജോലികളിലാണ് ഇന്സ്റ്റാഗ്രാമെന്നാണ് വിവരം. മറ്റൊരാള്‍ക്ക് മെസേജ് അയക്കാന്‍ ശ്രമിക്കുമ്പോള്‍ ‘റൈറ്റ് വിത്ത് എഐ’ എന്ന ഓപ്ഷന് കൂടി ഉൾപ്പെടുത്തും. വ്യത്യസ്ത രീതികളില്‍ നിങ്ങളുടെ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സജീവമായ ഇടപെടലുകളാണ് മെറ്റ നടത്താറുണ്ട്.അടുത്തിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ് എന്നിവയില്‍ പങ്കുവെക്കുന്ന എഐ ചിത്രങ്ങളില്‍ ലേബല്‍ നല്‍കുമെന്ന് മെറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക