പ്രശസ്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലുടെ ലോകത്തെ ഞെട്ടിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ താന്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുമെന്നും ഇനി മുതല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റില്‍ ഇലോണ്‍ മസ്ക് പറഞ്ഞു.
പേര് മാറ്റത്തിന് പിന്നാലെ എക്സില്‍ വന്ന വിവിധ ഫീച്ചറുകള്‍ക്കൊപ്പമാണ് വീഡിയോ ഓഡിയോ കോള്‍ സൗകര്യവും കമ്പനി കൊണ്ടുവന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ ആവശ്യമില്ല. ഐഒഎസിലും ആന്‍ഡ്രോയിഡിലും പേഴ്സണല്‍ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
എക്സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകള്‍ക്ക് പ്രചാരം നൽകാനാണ് മസ്കിന്റെ പുതിയ നീക്കം. കഴിഞ്ഞ ഒക്ടോബറിലാണ് എക്സില്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക