വയനാട് പടമലയിൽ ഒരാളുടെ മരണത്തിന് ഇടയായ കാട്ടാന മണ്ണുണ്ടിയിൽ. കർണാടക ഭാഗത്തേക്ക് കാട്ടാന നീങ്ങുകയാണ്. ആന ചേലൂർ മണ്ണുണ്ടിക്ക് സമീപമുള്ള വനമേഖലയിലെന്ന് നിലവിലെ നിഗമനം. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നു.
ആനയെ പിടിക്കുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിച്ചുവരുന്നു. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക.
എന്നാൽ കാട്ടാന ആക്രമണത്തിന് വഴിതെറ്റിച്ചത് കർണാടക വനംവകുപ്പിന്റെ വീഴ്ച. ആനയുടെ സഞ്ചാരം സംബന്ധിച്ച ശരിയായ വിവര കൈമാറ്റത്തിൽ കർണാടക വനംവകുപ്പിന് വീഴ്ച സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക