പണ്ട് മുതൽക്കേ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടറിന്റെ പിഎച്ച് ബാലൻസിങ് ഗുണങ്ങൾ പ്രകൃതിദത്തമായ ചർമ്മ ടോണർ ആണ്. ടോണറായി ഉപയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കു് നീക്കം ചെയ്യുന്നതിനും
റോസ് വാട്ടറിന് കഴിയും.
റോസ് വാട്ടറിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും കുറയ്ക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് കാരണം അണുബാധകൾക്കെതിരേ പോരാടാൻ റോസ് വാട്ടർ സഹായിക്കുന്നു. ഡാർക്ക് സർക്കിൾസ് മങ്ങാൻ സഹായിക്കുന്നു. റോസ് വാട്ടർ മുഖത്ത് പുരട്ടിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മം സുന്ദരമാകാൻ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക