കൊച്ചി: നസ്ലെൻ മമിത എന്നിവർ നായിക നായകന്മാരാക്കി റിലീസ് ചെയ്ത ചിത്രം പ്രേമലു ബോക്സോഫീസില്‍ ആദ്യ ഞായറാഴ്ച മികച്ച കളക്ഷന്‍ നേടി. ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചെറിയ ബജറ്റില്‍ ഭാവന സ്റ്റുഡിയോസ് ഒരുക്കിയ ചിത്രമായിരുന്നു പ്രേമലു, വമ്പൻമാരെ അമ്പരപ്പിച്ച് മൂന്ന് ദിവസം കൊണ്ട് പ്രേമലു നേടിയത് 5.50 കോടിയാണ്.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം കളക്ഷന്‍ നേടിയിരുന്നു. ശനിയാഴ്ചിത്രം 1.9 കോടി കളക്ഷന്‍ തൊട്ടു. മൂന്നാം ദിനമായ ഇന്നലെ സക്നില്ക്.കോം കണക്ക് പ്രകാരം ചിത്രം 2.70 കോടിയാണ് നേടിയത്. ഇതോടെ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 5 കോടി പിന്നിട്ടു. 71.41% ശതമാനം ആയിരുന്നു പ്രേമലുവിന്റെ ഞായറാഴ്ചത്തെ ഒക്യുപെന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക