മൃഗങ്ങളോടൊപ്പം നിരവധി പക്ഷികളെയും നമ്മൾ സാധാരണയായി വീടുകളിൽ വളർത്താറുണ്ട്. പ്രാവ്, തത്ത, ലൗ ബേർഡ്സ് എന്നിവയെല്ലാം വീട്ടിൽ നമ്മൾ ഓമനിച്ച് വളർത്തുന്ന പക്ഷികളാണ്. ഇവയെ ശരിയായ രീതിയിൽ പരിപാലിക്കുകയാണെങ്കിൽ മികച്ച ഒരു വരുമാന മാർഗം കൂടിയാണ് ഇത്.
പക്ഷികളെ വീട്ടിൽ വളർത്തുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് അറിയുന്നതിനായി അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി 20ന് ” ഓമന പക്ഷികൾ വിനോദത്തിനും വരുമാനത്തിനും” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിവരങ്ങൾ അറിയുന്നതിനും ആയി 0484-2950408 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക