വിക്രം നായകനായി 2022 ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം മഹാന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന് സൂചന. വിക്രം തന്നെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
വിക്രം സിഗരറ്റ് വലിച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.
വിക്രമിന്റെ 60ാമത്തെ ചിത്രം ആയിരുന്നു മഹാൻ. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ‘മഹാൻ’ എന്ന പേരിലും കന്നഡയിൽ ‘മഹാപുരുഷ’ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക