കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കൊട്ടിയൂർ പന്നിയാംമലയിലാണ് ലഡുവ കുടുങ്ങിയത്. കടുവ പൂര്‍ണമായും മയങ്ങിയാൽ കൂട്ടിലേക്ക് മാറ്റും. കൃഷിയിടത്തിൽ സ്ഥാപിച്ച കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് ആദ്യം കണ്ടത്. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ച ശേഷമായിരുന്നു മയക്കുവെടി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക