പ്രശസ്ത സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ അദ്ദേഹത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ രണ്ടുദിവസമായി കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
1987ൽ ‘മിഴിയിതളിൽ കണ്ണീരുമായി’ എന്ന പേരിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. ‘അവൻ അനന്തപത്മനാഭൻ’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളിൽ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ തുടങ്ങി ഒരുപിടി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ‘പാട്ടുപുസ്തകം’ എന്ന 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക