വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ടീസർ റിലീസ് ചെയ്തു. മോഹൻലാൽ ആണ് ടീസർ റിലീസ് ചെയ്തത്.
രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഒപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 11ന് ആകും സിനിമ തിയറ്ററില്‍ എത്തുക.
തൊണ്ണൂറുകളിലെ ലാലേട്ടനെ ഓർമിപ്പിക്കുന്ന ഭാവങ്ങളുമായി പ്രണവ് ടീസറിൽ കലക്കിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചില സീനുകളിൽ പഴയ മോഹൻലാലിനെ കണ്ടു എന്നൊക്കെയാണ് കമന്റുകൾ.
വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസന് ആണ്. പ്രണവ് മോഹന്‍ലാലിന് പുറമെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന് അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക