വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാന്‍ മറ്റേയോയില്‍ താമസിക്കുന്ന നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്റിയുടെ മകന് ആനന്ദ് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്.
ഹീറ്ററില്‍ നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് സംശയം. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക