മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം. നേത്രാവതി എക്സ്പ്രസ്സിന്റെ പാൻട്രി കാറിനടിയിലാണ് തീപിടുത്തം ഉണ്ടായത്. ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എക്സ്പ്രസ്സിന്റെ മധ്യഭാഗത്ത് പാൻട്രി കാറിന്റെ വീൽ ഭാഗത്ത് തീ പിടിച്ചത്.
തീയും പുകയും ഉയരുന്നത് കണ്ട റെയിൽവേ പോലീസ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കുകയും കൂടുതൽ പരിശോധനയ്ക്കായി ട്രെയിൻ ആലുവയിൽ പിടിച്ചിടുകയും ചെയ്തു. ട്രെയിനിന്റെ ബ്രേക്ക് ഉരഞ്ഞ് തീ പിടിച്ചു എന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക