സ്റ്റാർ ഫ്രൂട്ട് നക്ഷത്രത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു പഴവർഗ്ഗമാണ്. ഇതിന് ചെറിയ പുളിപ്പും മധുരവും അടങ്ങിയ രുചിയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും സ്റ്റാർ ഫ്രൂട്ടിനുണ്ട്.
ദഹനം മികച്ചതാക്കുന്നത് മുതൽ ഹൃദയത്തെ ആരോഗ്യത്തോടെ നലനിർത്തുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ പഴത്തിനുള്ളത്.
നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ സ്റ്റാർ ഫ്രൂട്ട് ഒരു മികച്ച ഓപ്ഷനാണ്. നാരുകളാൽ സമ്പുഷ്ടമായ ഈ പഴത്തിന് കലോറി വളരെ കുറവാണ്.
സ്റ്റാർ ഫ്രൂട്ട് പോഷക സമ്പുഷ്ടമാണ്. ഇതിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. സ്റ്റാർ ഫ്രൂട്ടിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്ന ഗുണങ്ങൾ സ്റ്റാർ ഫ്രൂട്ടിനുണ്ട്. ലയിക്കുന്ന നാരുകൾ, ദഹനം മികച്ചതാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക