മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് കിഫ്ബി. അതേസമയം എൻഫോസ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകില്ലെന്ന നിലപാടിലാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്നായിരുന്നു തോമസ് ഐസക് കോടതിയിൽ വാദിച്ചത്.
ഇഡി ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറാണെന്നും സി ഇ ഒക്ക് ഹാജരാകാൻ കഴിയില്ലെന്നും പകരം മാനേജർമാർ ഹാജരാകാൻ ഒരുക്കമാണെന്നും കിഫ്ബി കോടതിയെ അറിയിക്കുകയായിരുന്നു. ഇഡി സമൻസ് ചോദ്യം ചെയ്തു കൊണ്ട് കിഫ്ബി സി ഇ ഒ യും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ തോമസ് ഐസക്ക് സമൻസ് നിയമവിരുദ്ധമാണ് എന്നും അതുകൊണ്ടുതന്നെ ഹാജരാകാനാകില്ലെന്നും കോടതിയിൽ വാദിച്ചു. എന്നാൽ മസാല ബോണ്ട് കേസിലെ വിവരങ്ങൾ അറിയാവുന്ന ആളായതുകൊണ്ട് തന്നെ തോമസ് ഐസക്ക് ഹാജരായി വിവരങ്ങൾ നൽകണമെന്ന നിലപാടിലാണ് ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെ ചോദ്യം ചെയ്ത് എഫ് ബി സി ഒ യും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിക്കുകയും ഹർജിയിൽ വാദം കേൾക്കുന്നതിനിടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക