നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹിതരായത്.
2014ൽ സൗമിക് സെൻ സംവിധാനം ചെയ്ത ‘ഗുലാബ് ഗാംഗ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സുദേവ് നായർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.
മൈ ലൈഫ് പാർട്ണർ,അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിനെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മ പർവ്വം, 19 ആം നൂറ്റാണ്ട് തുറമുഖം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങൾ സുദേവിന്റേതായി പുറത്തിറങ്ങി.
പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദ്രയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ച് വളർന്നത്. അഭിനയത്തിൽ പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബ്രേക്ക് ഡാൻസ്, പാർക്കർ, കരാട്ടെ, ബോക്സിങ്, കളരിപ്പയറ്റ് തുടങ്ങിയവയിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്.
അണ്ടർ 16 ദേശീയ ഗെയിംസിൽ 2001ൽ ഹൈജമ്പ് വെങ്കല മെഡൽ നേട്ടവും സുദേവിനെ തേടിയെത്തി. ആദ്യ മലയാള ചിത്രമായ ‘മൈ ലൈഫ് പാർട്ണർ’ ലൂടെ സംസ്ഥാന പുരസ്കാരവും സുദേവ് കരസ്ഥമാക്കി. മലയാളത്തിലും കന്നടയിലും ഹിന്ദിയിലും ആയി ഇതിനകം 20 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക