ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അതിനാൽ തന്നെ ഗർഭകാലത്ത് നമ്മുടെ ഭക്ഷണക്രമം വളരെ അധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. ഗർഭിണിയുടെ ഭക്ഷണം കൂടുതൽ പോഷകസമൃദ്ധവും സമീകൃതവുമായിരിക്കാൻ ഇപ്പോഴും ശ്രദ്ധിക്കണം. ഗര്ഭിണികള് ദിവസവും കുറഞ്ഞത് 2000 കാലറി കഴിക്കണം.
ഇലക്കറികൾ
ഇലക്കറികൾ ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് വിളർച്ച തടയാൻ ഇലക്കറികൾ സഹായിക്കുന്നു. ഇവയിൽ ഫോളിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളിൽ കാണപ്പെടുന്ന വിളർച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും.
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങൾ കാൽസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഗർഭിണികൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്തേണ്ടതാണ്. ഗർഭിണികൾ ദിവസവും ഒരു ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ.
പഴങ്ങൾ
പഴങ്ങൾ കഴിക്കുന്നതിലൂടെ പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും പഴങ്ങൾ സഹായിക്കുന്നു.
ചിക്കൻ, മീൻ, മുട്ട
പ്രോട്ടീൻ സ്രോതസ്സുകളായ ചിക്കൻ, മീൻ എന്നിവ ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി 12 എന്നിങ്ങനെയുള്ള പ്രധാന പോഷകങ്ങൾ നൽകുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിന് ലഭിക്കും. ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക