ചെറിയ വാണിജ്യ വാഹന വിഭാഗത്തിൽ ബൊലേറോ മാക്സ് പിക്കപ്പ് ശ്രേണിയിലെ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലാണ് വാഹനങ്ങൾ വിപണിയിൽ ഇറക്കിയത്. കമ്പനി വൈസ് പ്രസിഡണ്ടും നാഷണൽ സെയിൽസ് മേധാവിയുമായ ബനേശ്വർ ബാനർജിയാണ് വാഹനങ്ങൾ വിപണിയിൽ ഇറക്കിയത്.
നിരവധി ഫീച്ചറുകളും ആയാണ് വാഹനങ്ങൾ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ഹീറ്ററും ഡിമിസ്റ്ററും ഉള്ള എസിയും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും ആണ് ഇവയുടെ സവിശേഷതകൾ. കൂടാതെ ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന ഡ്രൈവർ സീറ്റുകൾ, സി എം വി ആർ സർട്ടിഫിക്കേഷനോടുകൂടിയ ഡി +2 സീറ്റിംഗ് എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഡീസൽ, സിഎൻജി വകഭേദങ്ങളിൽ ലഭ്യമാകുന്ന വാഹനങ്ങൾ പേലോഡ് ശേഷി, ഇന്ധന ക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്നവയാണ് എന്നാണ് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നത്. 1.3 ടൺ മുതൽ 2 ടൺ വരെ പേ ലോഡ് ശേഷി വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് 8.49 ലക്ഷം 11.22 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്.
വാഹനത്തിന് കരുത്തു പകരുന്നതിനായി 52.2 കെ ഡബ്ലിയു- 200 എൻ എം മുതൽ 59.7 കെ ഡബ്ലിയു- 220 എൻ എം വരെ പവറും ടോർക്കും നൽകുന്ന മഹീന്ദ്രയുടെ ആധുനിക എം2ഡി ഐ എൻജിനും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക