ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാരുടെ അഭിപ്രായം. നിരവധി ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമ്മുക്ക് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും നേന്ത്രപ്പഴം സമ്പുഷ്ടമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമമാണ്.
അസിഡിറ്റിയെ ചെറുക്കൻ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. പഴത്തിൽ നിന്നുള്ള നിന്നുള്ള ആസിഡ് റിഫ്ളക്സ് വളരെ കുറവാണ്. അതുകൊണ്ട് നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ ഉത്തമമാണ്. വെറു വയറ്റില്‍ വെള്ളം കുടിച്ചതിന് ശേഷം വേണം നേന്ത്രപ്പഴം കഴിക്കാന്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും നേന്ത്രപ്പഴം സഹായിക്കും. പൊട്ടാസ്യം ധാരാളമായുള്ള നേന്ത്രപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും.
ആഹാരത്തില്‍ ദിവസം ഒരു ഏത്തപ്പഴം ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന നാരുകളുണ്ട്. ജലത്തില്‍ ലയിക്കുന്ന ഈ നാരുകൾ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഇതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. വിളര്‍ച്ച തടയാനും കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനുമൊക്കെ നേന്ത്രപ്പഴം ഉത്തമ ആഹാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക