നിരവധി നല്ല മലയാള സിനിമകള്‍ റിലീസാകുന്ന ഒരു വര്‍ഷമായി 2024 മാറുന്നതാണ് പുതിയ റിലീസുകളിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. റിലീസ് ചെയ്തതില്‍ മിക്ക സിനിമകളും ഹിറ്റ്ലിസ്റ്റില് ഇടംനേടി. 2 മാസത്തിനുള്ളില്‍ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന് കിട്ടി. നസ്ലൻ മമിത താരജോഡികളുടെ പ്രേമലുവാണ് 50 കോടി ക്ലബില്‍ എത്തിയ ചിത്രം. പ്രേമലു 50 കോടി ക്ലബില്‍ കടന്നപ്പോള്‍ അന്‍പത് കോടി ക്ലബ്ബില്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുകയാണ്.
വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കും. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മലയാളത്തിലെ 50 കോടി ക്ലബ്ബ് സിനിമകളെ പരിചയപ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ നിർമ്മിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ്. നാല് ദിവസം കൊണ്ടാണ് ചിത്രം 50കോടി ക്ലബിലെത്തിയത്.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ദുല്‍ഖര്‍ ചിത്രം കുറുപ്പാണ്. 5 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത്. ആറ് ദിവസം കൊണ്ട് ക്ലബിലെത്തി മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് മമ്മൂട്ടിയുടെ ഭീഷ്മപര്‍വമാണ്. നാലാം സ്ഥാനത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആണ്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക