മലയാളികളുടെ മിക്ക കറികളിലും ചേർക്കുന്ന ഒരു ചേരുവയാണ് കറിവേപ്പില. സാമ്പാർ, ചട്ണി, ചമ്മന്തി, തോരനുകൾ, മെഴുക്കുപെരട്ടി എന്നിങ്ങനെ ഏത് വിഭവങ്ങളിലാണെങ്കിലും കുറച്ച് കറിവേപ്പില ചേർത്തില്ലെങ്കിൽ നമുക്ക് പൂർണത വരികയില്ല.
കറികൾക്ക് പ്രത്യേകമായ രുചിൻ പകർന്നു നൽകാൻ മാത്രമല്ല കറിവേപ്പില ഉപയോഗിക്കുന്നത്. കറിവേപ്പിലയ്ക്ക് പലവിധത്തിലുമുള്ള ആരോഗ്യ ഗുണങ്ങളുമുണ്ട്. പലർക്കും അറിയാത്ത കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം…
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കറിവേപ്പിന്റെ ഇല. ഈ ആന്റിഓക്സിഡന്റുകൾ തലയോട്ടിയെ ഈർപ്പമുള്ളതാക്കും. കറിവേപ്പില മുടിക്ക് ഗുണം ചെയ്യും, കാരണം അവയിൽ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു.
വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുന്നു.∙
ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളെ പിന്തുണയ്ക്കാൻ കറിവേപ്പിലയ്ക്ക് കഴിയും. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ശരീരഭാരം വേഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കറിവേപ്പില പതിവായി ശരീരത്തിലെത്തിയാൽ അത് കൊളസ്ട്രോൾ അളവിനെയും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെയും കുറയ്ക്കുമെന്ന് ‘അമേരിക്കൻ ജേണൽ ഓഫ് ചൈനീസ് മെഡിസിൻ’ എന്ന പ്രസിദ്ധീകരണത്തിൽ വന്നൊരു പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക