ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബോക്സ് ഓഫീസില്‍ പരാജയം നേരിട്ട വലിബന്റെ സിനിമാട്ടോഗ്രഫിക്കും മോഹന്‍ലാലിന്റെ പ്രകടനത്തിനും പ്രശംസ കിട്ടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഫെബ്രുവരി 23 ന് അതായത് ഇന്നുമുതലാണ് സിനിമ സ്ട്രീം ചെയ്യുക.
‘കാണപ്പോറത് നിജം’ എന്ന കാപ്ഷനോടുകൂടിയാണ് ഡിസ്നി പ്ലസ് ഹോട്ട്സാറ്റാര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ജനുവരി 25നായിരുന്നു വാലിബന് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നേടിയത്. ഒടിടി റിലീസ് പ്രമാണിച്ച് ഗംഭീര ട്രെയിലര്‍ ഹോട്സ്റ്റാര് പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി ഭാഷകളിലും മോഹൻലാൽ ചിത്രം സ്ട്രീം ചെയ്യും.
ഐഎംഡിബിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാലിബന് ആകെ ബോക്സ് ഓഫിസിൽ നേടിയത് 29.90കോടിയത്. ചിത്രത്തിന്റെ ബജറ്റ് 65 കോടിയായിരുന്നു. ആദ്യദിന കളക്ഷനില്‍ 10 കോടിക്ക് മേല്‍നേടിയ ചിത്രത്തിന് പിന്നീട് അങ്ങോട്ട് കളക്ഷനില്‍ പിടിച്ചു നില്ക്കാനായില്ല. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക