ലോകമെമ്പാടും മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ ചിത്രം ‘ഭ്രമയുഗ’ത്തിലെ പകർന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ആ അത്ഭുതം കേരളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ബോക്സോഫീസിലും പ്രകടവുമാണ്. ഇതിനകം തമിഴ്നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്സിൽ (മലയാളം വേർഷൻ) ഭ്രമയുഗം അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. 1.60 കോടിയാണ് സിനിമ തമിഴ്നാട്ടിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 2024 ഫെബ്രുവരി 15നാണ് തിയറ്ററുകളിലെത്തിയത്. ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ‘കൊടുമൺ പോറ്റി’ എന്ന ദുഷ്ട കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു. 11 ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന ബഹുമതി ബ്രമയുഗം ‘ഭ്രമയുഗം’ സ്വന്തമാക്കിയത്.
ഇന്ത്യയിൽ നിന്നുമാത്രം 19 കോടി രൂപയാണ് ‘ഭ്രമയുഗം’ കളക്ഷൻ ആയി നേടിയത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം അവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിന്റെ നിഗൂഢതകളും മാന്ത്രികതയും ആണ് സിനിമയുടെ പശ്ചാത്തലമാകുന്നത്. മമ്മൂട്ടിയെ കൂടാതെ സിദ്ധാർഥ് ഭരതൻ,അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക