പഞ്ചസാരയുടെ ഉപയോഗം നമ്മുടെ ജീവിതത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ അമിത ഉപയോഗം പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയിലേക്ക് വഴിവയ്ക്കുന്നു.
പഞ്ചസാരയുടെ അമിത ഉപയോഗം നിർത്തണമെന്ന് പലപ്പോഴും നമുക്ക് ആഗ്രഹമുണ്ടാകുണ്ടാകാറുണ്ടെങ്കിലും ഇതിനു സാധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം..
പാക്കറ്റ് ഫുഡുകൾ വാങ്ങുമ്പോൾ കവറിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ചു നോക്കിയതിന് ശേഷം മാത്രം തിരഞ്ഞെടുക്കുക. ഇതിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക.
ബേക്കറികളിൽ നിന്നുള്ള മധുര പലഹാരങ്ങൾ കുറച്ച് വീട്ടിൽ നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ പഞ്ചസാര മാറ്റി നിർത്തി ശർക്കര ഉപയോഗിക്കാം.
സോഡ പോലുള്ള കാർബോഹൈഡ്രേറ്റ് പാനീയങ്ങൾ കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു. ഇതിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ തന്നെ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കി പഴവർഗങ്ങൾ ജ്യൂസ് അടിച്ച് കുടിക്കാം.
കടല, വാൽനട്ട്സ്, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ നട്ട്സുകൾ കഴിക്കാം. ഇത് ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പഞ്ചസാരയോടുള്ള ആസക്തി വർദ്ധിക്കുമ്പോൾ നട്ട്സുകൾ കഴിക്കുന്നത് പതിയെ പഞ്ചസാര കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക