ചെന്നൈ: 2024 ല്‍ ഇന്ത്യൻ സിനിമാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇന്ത്യൻ 2. ഉലകനായകൻ കമല്‍ഹാസന്റെ ജന്മദിനത്തില് ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ ഇതിന് മുൻപ് പുറത്തുവിട്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ. ഒപ്പം താന്‍ ‘സകലകലാവല്ലഭൻ’ തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്നത് വ്യക്തമാണ്.
മോഹന്‍ലാല്‍, രജനികാന്ത്, രാജമൗലി, ആമിർ ഖാൻ കിച്ച സുദീപ് എന്നിവരാണ് ചിത്രത്തിന്റെ ഇൻട്രോ പുറത്തിറക്കിയത്. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ റിലീസിനെ കുറിച്ചുള്ള ചില സൂചനകള്‍ ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.
2024 ആഗസ്റ്റ് 15 ആണ് ഇന്ത്യന്‍ 2 റിലീസിനായി ഇവര്‍ കണ്ടുവച്ചത്. ഇന്ത്യന്‍ 2വിന് ഒരു സോളോ റിലീസ് വേണമെന്ന് നേരത്തെ അണിയറക്കാര്‍ പദ്ധതിയിട്ടതാണ്. എന്നാല്‍ അല്ലു അർജുന്റെ പുഷ്പ 2 ആഗസ്റ്റ് 15നാണ് എത്തുന്നത്. ഇത് ചിത്രത്തിന്റെ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ ക്ലാഷ് വരുത്താൻ സാധ്യതയുണ്ട് എന്ന ആശങ്കയില്‍ റിലീസ് തീയതി മാറ്റാനാണ് ഇന്ത്യന്‍ 2 അണിയറക്കാര്‍ ആലോചിക്കുന്നത്.
ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം മെയ് മാസത്തില്‍ ഇന്ത്യന്‍ 2 റിലീസ് ചെയ്യാം എന്നാണ് വിവരം. അത് ലക്ഷ്യമാക്കി ചിത്രത്തിന്റെ അവസാന പണികള്‍ നടക്കുന്നു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക