ഇന്ത്യൻ നാവികസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എജുക്കേഷൻ ബ്രാഞ്ചിൽ 18 ഒഴിവുകളും എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ 136 ഒഴിവുകളും ടെക്നിക്കൽ ബ്രാഞ്ചിൽ 100 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതിൽ ടെക്നിക്കലിൽ എൻജിനീയറിങ് ബ്രാഞ്ച്( ജനറൽ സർവീസ്), ഇലക്ട്രിക്കൽ ബ്രാഞ്ച്( ജനറൽ സർവീസ് ), നേവൽ കൺസ്ട്രക്ടർ എന്നിങ്ങനെയും എക്സിക്യൂട്ടീവിൽ ജനറൽ സർവീസ്, പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ എന്നിങ്ങനെയുമാണ് അവസരം ലഭ്യമാകുക.
60 ശതമാനം മാർക്കോടെ ബി ഇ/ ബിടെക് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നത് യോഗ്യതാപരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്ന തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അഭിമുഖവും ഉണ്ടായിരിക്കും.
2024 മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏഴിമല നാവിക അക്കാദമിയിൽ 2025 ജനുവരിയിൽ കോഴ്സ് ആരംഭിക്കും. കൂടുതൽവിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് ആയ www.joinindiannavy.gov.in സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക