യാമി ഗൗതം പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം ‘ആര്‍ട്ടിക്കിള്‍ 370’ ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ 5 എണ്ണത്തിലും ചിത്രം നിരോധിച്ചിട്ടുണ്ട്. എന്നാൽ, യുഎഇ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല.
യാമി ഗൗതത്തിന് പുറമേ ബോളിവുഡി ചിത്രം ആര്‍ട്ടിക്കിള്‍ 370ല്‍ പ്രിയാമണി, രാജ് അര്ജുൻ, വൈഭവ്, അരുണ്‍ ഗോവില്‍, ദിവ്യ സേത്, സുമിത് കൗള്‍, എന്നിവരും വേഷമിട്ടു.
ആദ്യ മൂന്ന് ദിവസം കൊണ്ട് 26 കോടിയോളം രൂപയാണ് ഈ ചിത്രം നേടിയത്. യാമി ഗൗതം നായികയായ ആർട്ടിക്കിൾ 370 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ സുഹാഷ് ജംഭാലെയാണ്. ആദിത്യ ധർ, അർജുൻ ധവാൻ, സംവിധായകൻ ആദിത്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കളക്ഷനെ വിലക്ക് സാരമായി ബാധിക്കും. നേരത്തെ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തിയ ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഹൃത്വിക് റോഷൻ നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഫൈറ്റര്‍. വൻ ഹൈപ്പിലായിരുന്നു ഹൃത്വിക് റോഷൻ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടി രൂപയില്‍ അധികം ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍ എത്തി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്ററിന് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക