ഒരാളുടെ ജീവിതത്തിൽ വളരെ തിരിച്ചടി നേരിടുന്ന സമയമാണ് ശനിദോഷ കാലഘട്ടം. ജീവിതത്തിൽ പ്രശ്നങ്ങൾ സങ്കീര്‍ണമാകും, ധനനഷ്ടടം, കുടുംബത്തിൽ തര്‍ക്കം തുടങ്ങിയവ ഈ കാലഘട്ടത്തിൽ അനുഭവപ്പെടാം.
ഒരു രാശിയിൽ ഏറ്റവും കൂടുതൽ കാലം നിൽക്കുന്ന ഗ്രഹമാണ് ശനി. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിങ്ങനെയാണ് പറയുന്നത്.
ശനി ഒരു രാശിയില്‍ നില്‍ക്കുന്നത് രണ്ടരവര്‍ഷമാണ്. ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും, ജനിച്ചകൂറിലും, ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ് (ഓരോ രാശിയിലെയും രണ്ടര വര്‍ഷം വീതം) ഏഴരശ്ശനി എന്നു പറയുന്നത്.
വിവാഹം, ഗ്രഹ നിർമ്മാണം പോലുള്ള നല്ല കാര്യങ്ങൾ ഏഴരശ്ശനി കാലത്തും സംഭവിക്കാം. എങ്കിലും പൊതുവിൽ എല്ലാ കാര്യങ്ങൾക്കും തടസ്സം, അലസത, അലഞ്ഞുതിരിയൽ, ധനനഷ്ടം, ദാരിദ്ര്യം, എല്ലായിടത്തും നിന്നും അപമാനം, ജോലി നഷ്ടം, ജോലി ലഭിക്കാൻ താമസം, വിദേശത്തേക്ക് താല്പര്യമില്ലാത്ത ജോലിക്ക് പോകേണ്ടി വരുക, വിരഹം, സ്ഥാനഭ്രംശം, മുൻകോപം, നീചപ്രവൃത്തികൾ ചെയ്യുക/ചെയ്യിക്കുക, ദുഷിച്ച ചിന്തകൾ, നിഗൂഢപ്രവർത്തനങ്ങളിൽ ഏർപ്പെടുക, മാരകപ്രവൃത്തികളുടെ കുറ്റം ഏൽക്കേണ്ടി വരിക, ബന്ധുക്കൾ, മാതാപിതാക്കൾ, ഭാര്യാപുത്രാദികളുമായി കലഹം, പോലീസ് കേസിൽ അകപ്പെടുക, കോടതി കയറുക, കേസുകളിൽ പരാജയം, ജയിൽവാസം, വീടിന് കേടുപാടുകൾ, വീട് വിൽക്കേണ്ടി വരിക, രോഗം,ആപത്ത്, അപമൃത്യു, മരണം, എല്ലാവരോടും യാചിക്കേണ്ടി വരിക, എന്നിവ ഗൃഹത്തിൽ സംഭവിക്കാം.
ഒരാള്‍ ജനിച്ച നക്ഷത്രം ഏത് കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂറ്. ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു. കണ്ടകശ്ശനിക്കാലം രണ്ടരവര്‍ഷമാണ്.
കണ്ടകശ്ശനി കൊണ്ടേപോകു എന്നാണ് വാമൊഴി. വളരെയധികം ദോഷഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ് കണ്ടകശ്ശനിക്കാലം. ദുഃഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം അപവാദപ്രചരണം, മരണതുല്യമായ അനുഭവങ്ങള്‍ അപകടം, കേസുകള്‍, ജയില്‍വാസം എന്നീ ദോഷങ്ങള്‍ അനുഭവപ്പെടാം. 4,7,10 എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ വ്യത്യസ്ഥഫലങ്ങള്‍ അനുഭവപ്പെടും.
ജ്യോതിഷത്തിൽ ജന്മ നക്ഷത്രത്തിൽ നിന്നും എട്ടാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനെയാണ് അഷ്ടമശ്ശനി സൂചിപ്പിക്കുന്നത്.
2.5 വർഷം നീണ്ടുനിൽക്കുന്ന ഈ കാലം ജീവിതം ഒരു വെല്ലുവിളി ആയിരിക്കും. അഷ്ടമശ്ശനിയുടെ ദോഷഫലങ്ങള്‍ അനുഭവമാകുന്ന വര്‍ഷമാണിത്. പലവിധ രോഗ വിഷമതകള്‍, അകാരണഭയം, അപകടങ്ങള്‍ എന്നിവയ്ക്ക് യോഗം കാണുന്നുണ്ട്.
ജീവിതത്തിന്റെ വിവിധ മേഖലകളിൽ തടസ്സങ്ങൾ, കാലതാമസം, വെല്ലുവിളികൾ എന്നിവ കൊണ്ടുവരുന്നതിന് അഷ്ടമശ്ശനി അറിയപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കരിയർ തിരിച്ചടികൾ എന്നിവയായി പ്രകടമാകാം.
മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിന് കാരണമാകും, ഉത്കണ്ഠ, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. ശനി അസ്ഥികൂടവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എല്ലുകൾ, സന്ധികൾ, പല്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അഷ്ടമ ശനിക്ക് നിലവിലുള്ള ആരോഗ്യസ്ഥിതികൾ വഷളാക്കാം അല്ലെങ്കിൽ പുതിയവ വരാൻ കാരണമാകും. ഒരു വ്യക്തിയുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളും പരിവർത്തനങ്ങളും കൊണ്ടുവരാൻ കഴിയും, ഒരു പുതിയ കാഴ്ചപ്പാടിലേക്കും വളർച്ചയിലേക്കും നയിക്കുന്നു.
ജോതിഷ പ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശാസ്താവിനെ ഭജിക്കുന്നതിലൂടെ ശനിദോഷത്തിൽ നിന്ന് മുക്തി ലഭിക്കും. പ്രധാനമായും ശനിയാഴച ദിവസം ശാസ്താ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുകയും നീരാജ്ഞനം, എള്ള് തിരി വിളക്ക്, എള്ള് പായസം, തുടങ്ങിയ വഴിപാടായി സമര്‍പ്പിക്കുക. ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കറുപ്പ്, നീല എന്നീ വസ്ത്രങ്ങള്‍ ഈ ദിനം ധരിക്കുക.
ഹനുമാനെ ഭജിക്കുന്നതിലൂടെ ശനിദോഷമകറ്റാൻ സാധിക്കും. ഹനുമാൻ വെറ്റിലമാല വഴിപാടിയി സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക