നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് നടന്ന വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാർ സോഷ്യൽ മീഡിയയിലൂടെയാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്. വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും രാധിക പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/C4AweeIvwpP/?utm_source=ig_embed&ig_rid=221573ed-8962-4265-8112-5961b4a9f821&img_index=4
താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് വരലക്ഷ്മിക്കും നിക്കോളയ്ക്കും ആശംസകളുമായി എത്തുന്നത്. നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.
https://www.instagram.com/p/C4AwwbJvxzI/
14 വർഷമായി വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും സൗഹൃദത്തിലായിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ഗാല്ലറിസ്റ്റാണ് നിക്കോളായ്.
ക്രീം കസവുസാരിയിൽ അതിസുന്ദരിയായിരുന്നു വരലക്ഷ്മി. ഗോൾഡൻ വർക്കിലുള്ള ഹൈനെക്ക് ബ്ലൈസാണ് സാരിക്കൊപ്പം താരം അണിഞ്ഞിരുന്നത്. വെള്ള മുണ്ടും ഷർട്ടുമായിരുന്നു നിക്കോളായ് സച്ച്ദേവിന്റെ വേഷം.
കസബയിലെ കമലയായും മാസ്റ്റർപീസിലെ ഭവാനി ദുർഗയായും കാറ്റിലെ മുത്തുലക്ഷ്മിയായും മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാർ.തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും കന്നഡയിലും ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രിയങ്കരിയായി കഴിഞ്ഞു ഇതിനോടകം താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക