ഭക്ഷണം ചൂടാക്കാനും, ഭക്ഷണം പാകം ചെയ്യാനും കേക്ക് ബെയ്ക് ചെയ്യാനുമെല്ലാം ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് മൈക്രോ വേവ് ഓവന്. വീട്ടമ്മമാര്‍ക്ക് പാചകം വളരെ എളുപ്പത്തിലാക്കാന്‍ ഓവന് സഹായിക്കുന്നു. എന്നാല്‍ പാചകത്തിന് ശേഷം ഓവൻ വൃത്തിയാക്കാൻ പാട്പെടുന്നവരാണ് മിക്കവരും. ഭക്ഷണ സാധനങ്ങൾ അവിടെ ഇവിടെ ആയി ഒട്ടിപിടിച്ചിരിക്കുന്നത് നീക്കം ചെയ്യാനാണ് പാട്. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഓവൻ വൃത്തിയാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
- നാരാങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം പരന്ന ബൗളിലാക്കി ഓവനില്‍ വെച്ച് 10 മിനിറ്റ് ചൂടാക്കുക. ഓവന് തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.
- വിനിഗറും വെള്ളവും സമം എടുത്ത് പാത്രത്തിലാക്കി ഓവനില്‍വെച്ച് 10 മിനിറ്റ് തിളപ്പിച്ച ശേഷം തുടച്ചാല്‍ ഓവനിലുള്ളിലെ ഗന്ധങ്ങള്‍ പോവുകയും പറ്റിപ്പിടിച്ച ആഹാര അവശിഷ്ടങ്ങള്‍ ഇളകുകയും ചെയ്യും.
- ചെറു ചൂടുവെള്ളത്തില്‍ ചിരട്ടക്കരിയും നാരങ്ങാനീരും ചേര്‍ത്ത് ഓവനുള്ളില്വെച്ച് തിളപ്പിച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടുകയും വൃത്തിയാവുകയും ചെയ്യും.
- ഒരു സ്പൂണ്‍ ലിക്വിഡ് ഡിഷ് വാഷ് ചേര്‍ത്ത വെള്ളം തിളക്കുന്നതു വരെ ഓവനില്‍ വെക്കുക. ഓവന് തണുത്ത ശേഷം കോട്ടണോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചുകളയുക.
- വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് തിളപ്പിക്കുന്നതിനും ഓവന് വൃത്തിയാക്കാന്‍ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക