എ ആർ ബിനുരാജ് സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സനു അശോകിന്റെ രചനയിൽ, എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം പിതാവിന്റെ ഓട്ടോറിക്ഷയിൽ ഉപജീവനം നടത്തുന്ന നന്ദൻ നാരായണൻ എന്ന ധ്യാൻറെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്.
അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരമനുസരിച്ച് , പഴയ മലബാർ ജീവിതവും നായകന്റെ പ്രണയജീവിതവും സ്ഥലത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയും കൂടിച്ചേർന്നതാണ് ചിത്രം.
മാളവിക മേനോൻ, ആനന്ദ്, വിജയ കുമാർ, ധർമ്മജൻ, രാജേഷ് കേശവ്, ദിനേശ് പണിക്കർ, അംബിക മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൈതപ്രത്തിന്റെ വരികൾക്ക് പവി കെ പവനാണ് ഛായാഗ്രഹണം.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. നേരത്തെ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘നിത്യഹരിത നായകൻ’ എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക