മലയാള സിനിമയുടെ സീൻ മാറ്റി മറിച്ചുകൊണ്ട് ‘മഞ്ഞുമ്മൽ ബോയ്സ്’ 100 കോടി ക്ലബിൽ കയറി. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയിൽ എത്തുന്ന രണ്ടാമത് ചിത്രമായിരിക്കുയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് പോയ ദിവസങ്ങളിൽ നേടി കൊടുത്തത്. ആഗോളതലത്തിൽ 100 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്.
‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നു നാലാമത് ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിൽ നിന്ന് മാത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്നാട്ടിൽ നിന്ന് നേടിയത്.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് തെലുങ്കിലേക്കാണ് മൊഴിമാറ്റുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകൻ ചിദംബരം തന്നെയാണ് അറിയിച്ചത്.
ഒരു തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 15 ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക