മലയാളം റിയാലിറ്റി ഷോയിലൂടെ എത്തി വെള്ളിത്തിരയിലെ തിളങ്ങുന്ന നായിക ആയി മാറിയ ആളാണ് ഷംന കാസിം. മലയാളി ആണെങ്കിലും ഷംനയെ ഏറ്റവും കൂടുതൽ പ്രിയങ്കരിയാക്കിയത് തെന്നിന്ത്യൻ സിനിമകളിലാണ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച് ഷംന നേടിയെടുത്തത് തെന്നിന്ത്യയിലെ മുൻനിര നായികയുടെ പദവിയാണ്. ഇവിടങ്ങളിൽ പൂർണ എന്ന പേരാണ് ഷംന സ്വീകരിച്ചിരിക്കുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് ഷംന. ഈയടുത്ത് ആയിരുന്നു താരം അമ്മയായതും. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിട്ട വിമർശ കമന്റുകളെ കുറിച്ച് തുറന്നു പറയുകയാണ് ഷംന.
ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഷംനയുടെ പ്രതികരണം. ഒന്നും അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. “ഇൻസ്റ്റാഗ്രാമിലൊക്കെ ചിലർ എന്നെ പറ്റി കമന്റ് ഇടാറുണ്ട്. നിങ്ങളെ കണ്ടാൽ ഒരു പന്നിക്കുട്ടിയെ പോലെ ഉണ്ടല്ലോ എന്നൊക്കെയാണ് ആളുകളുടെ കമന്റ്. പക്ഷേ ഞാൻ ഇപ്പോൾ ഒരമ്മ ആണെന്ന കാര്യം അവർ ചിന്ദിക്കുന്നില്ല. നടിമാർ മിക്കവരും ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്. അതിൽ ചിലർ പെട്ടെന്ന് തന്നെ മെലിഞ്ഞ് പഴയ രൂപത്തിലേക്ക് മാറും.
എന്നാൽ എല്ലാവരും ഒരുപോലെ അല്ലല്ലോ. എല്ലാവരുടെയും ശരീരപ്രകൃതം ഒരുപോലെ അല്ലല്ലോ. പക്ഷേ ആത്മവിശ്വാസമാണ് എല്ലാം നേരിടാനുള്ള ശക്തി എന്നത്. എന്റെ ശരീരം എങ്ങനെ എന്ന് നോക്കിയല്ല ഞാൻ അഭിനയിക്കുന്നത്. തടി ഉള്ളത് കൊണ്ട് ഗുണ്ടൂർ കാരം സിനിമയിൽ അഭിനയിക്കണമോ വേണ്ടയോ എന്ന് ഒരുപാട് ചിന്തിച്ചതാണ്. എന്നാൽ സംവിധായകർക്ക് അതിൽ പ്രശ്നമില്ല, മറ്റുള്ളവരെ കുറിച്ച് എന്തിനാണ് നീ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ഭർത്താവാണ് ഈ തീരുമാനത്തിൽ പിന്തുണച്ചത്. മോശം പറയുന്നവരും നല്ലത് പറയുന്നതുമായ ആളുകളുമായി. അതിൽ നല്ലത് പറയുന്നവരെ കുറിച്ചോർത്ത് അഭിനിക്കുകയാണ് വേണ്ടത്. ആതായിരുന്നു എന്റെ ആത്മവിശ്വാസവും”, എന്നാണ് ഷംന കാസിം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക