പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിങ്ങനെ മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണക്കാരനാണ്
പഞ്ചസാര. സാധാരണ പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗർ ഉപയോഗിക്കാവുന്നതാണ്. ബ്രൗൺ ഷുഗർ ഗുണനിലവാരമുള്ളതെങ്കിൽ, സാധാരണ പഞ്ചസാരയേക്കാൾ ചില അധിക ധാതുക്കൾ അവയിൽ ഉണ്ടാവും. എന്നാൽ ആരോഗ്യപരമായി ബ്രൗൺ ഷുഗറിന് പ്രത്യേകഗുണങ്ങളൊന്നുമില്ല.
ബ്രൗൺ ഷുഗറിൽ സാധാരണ പഞ്ചസാരയേക്കാൾ കൂടുതൽ കാൽസ്യമുണ്ട്. 100 ഗ്രാമിൽ 83 മില്ലിഗ്രാമാണ് ബ്രൗൺ ഷുഗറിൽ കാൽസ്യത്തിന്റെ അളവെങ്കിൽ 100 ഗ്രാം സാധാരണ പഞ്ചസാരയിൽ 1 മില്ലിഗ്രാം മാത്രമാണ് കാൽസ്യം ഉള്ളത്.
അതുപോലെതന്നെ ഇരുമ്പ് പോലുള്ള മറ്റ് ധാതുക്കളുടെ സാന്നിധ്യവും താരതമ്യേന ബ്രൗൺ ഷുഗറിൽ കൂടുതലാണ്. എന്നിരുന്നാലും, ഒരു ടീസ്പൂൺ വീതം പഞ്ചസാര എടുക്കുമ്പോൾ ഇവർ തമ്മിലുള്ള വ്യത്യാസങ്ങൾ വളരെ ചെറുതാണ്. കാരണം പഞ്ചസാര ഒരിക്കലുമൊരു പോഷകസമ്പന്നമായ ആഹാരമല്ല.
മിതമായ അളവിലാണ് കഴിക്കുന്നതെങ്കിൽ ബ്രൗൺ ഷുഗർ സുരക്ഷിതവും ആരോഗ്യകരവുമായ ഒന്നാണ്. എന്നാൽ സാധാരണ പഞ്ചസാര പോലെ, അമിതമായി കഴിച്ചാൽ ബ്രൗൺ ഷുഗറും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇവയൊക്കെ അറിഞ്ഞതിന് ശേഷം മാത്രം കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക