സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായി.
തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. അതെസമയം എക്സിൽ instagramdown, facebookdown എന്നീ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങായി. നിരവധി ആളുകളാണ് എക്സിൽ കാരണം തിരക്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക